ശ്രീ മഹാവിഷ്ണു ക്ഷേത്രം തുളുവന്നൂര് തായിനേരി
റൂട്ട്:- പയ്യന്നൂര്‍ ബസ് സ്റ്റാന്‍ഡിൽ നിന്നും പോസ്റ്റ് ഓഫീസ്റോഡിലൂടെ രണ്ടു കിമി നടന്നാൽ മതി
പ്രതിഷ്ഠ മഹാവിഷ്ണു (പതിനൊന്നാം നൂറ്റാണ്ട്)
ഗണപതി, ഭഗവതി, ധർമ്മശാസ്ത എന്നി ഉപദേവതകൾ
സമയം രാവിലെ അഞ്ചു മുപ്പത് മുതൽ പത്ത് വരെ വയ്കുന്നേരം അഞ്ചു മുപ്പത് മുതല്‍ എട്ട് വരെ
പ്രധാന വഴി പാടുകൾ പാൽ പായസം,നെയ്യ് വിളക്ക്,ശർക്കരപായസം ,വിഷ്ണു സഹസ്ര നാമ പുഷ്പാഞ്ജലി
കുംഭത്തിൽ ആറ്ദിവസം ഉത്സവം
പ്രതിഷ്ടാദിനം മേടം രണ്ടിന്നു
ഐതിഹ്യം ആയിരമാണ്ടുകൾക്ക് മുബ് തുളു ദേശ ബ്രാമ്മണരിൽ
തേജസ്വിയും യതിയുമായ ഒരു ദ്വിജോത്തമനായിരുന്നു ഈ ക്ഷേത്രത്തിന്റെ പ്രതിഷ്ഠ നടത്തിയത്. തുളുവിലെ അന് ആയതുകൊണ്ട് ദേവന് തുളുവൻ എന്നും സ്ഥലത്തിനു തുളുവനൂര്‍ എന്നും പേര് കിട്ടി ഒരു നമ്പിയെ അദ്ദേഹം ശിഷ്യനായി കൂട്ടി സ്വാമിയുടെ
ഗ്രന്ഥവും സാളഗ്രാമവും വിഷ്ണുവിഗ്രഹവും (സ്വർണ്ണം കൊണ്ടുള്ളത് ) നമ്പി
മോഷ്ടിച്ചു മനം നൊന്ത ഋഷി നമ്പിയെ ശപിച്ചു സ്ഥലം വിട്ടു .തന്റെ ഉപാസന
ഫലിക്കാതെ നമ്പി രോഗിയായി അകാലചരമം പ്രാപിച്ചു
സ്വർണ വിഗ്രഹം വിറ്റ നമ്പി കുടുബം നശിച്ചുപോയി കാലക്രമത്തിൽ ക്ഷേത്രം ഉപേക്ഷിക്കപ്പെട്ടു കാട് കയറി നശിച്ചു അവിടം ഒരു കൊടും കാടായി
മാറി
കാട്ടിൽക്കൂടി
നടക്കുമ്പോൾ പ്രായമായ ചിലർ ഇപ്പോൾക്ഷേത്രമുള്ളിടത്ത് എത്തിയാൽ കൈകൂപ്പി തൊഴുന്നത് കണ്ട ചെറുപ്പക്കാർ കാരണം അറിയാനായി അവിടം
വെട്ടിത്തെളിച്ചു അവിടെ ഒരു തറ കണ്ടു അത് ഒരു ക്ഷേത്രത്തിന്റെ അവശിഷ്ടമാണു എന്നതിനു യാതൊരു രേഖയുടെ പിൻ ബലം ഇല്ലാതിരുന്നിട്ടും പ്രശ്നം
വെച്ചപ്പോൾ ഒരു മഹാവിഷ്ണു ക്ഷേത്രം ഉണ്ടായിരുന്നതായി കണ്ടു. അതിന്റെ
അടിസ്ഥാനത്തിൽ പ്രാഥമിക പൂജകൾ തുടങ്ങിയപ്പോൾ പ്രതിഷ്ടയെപറ്റിയും തർക്കമുണ്ടായിരുന്നു.അതിന്നടുത്തുള്ള ഒരു കാഞ്ഞിരമരം തനിയെ പൊരിഞ്ഞു വീണു. അതിന്നു പകരമായി ഒരു
വൃക്ഷസ്നേഹി ഒരു അരയാൽ മരം നടാൻ തീരുമാനിച്ചു കുഴിയെടുക്കാൻ തുടങ്ങിയപ്പോൾകൈക്കോട്ടു ഒരു കല്ലിൽ തട്ടി ഒടിഞ്ഞു പോയി തുടർന്ന്
നടത്തിയ പരിശോധനയിൽ ഒരു കെട്ടിയ കിണറും അതിന്നകത്ത്ചതുർബാഹുവായ
വിഷ്ണുവിഗ്രഹവും കണ്ടെത്തി താത്കാലികമായി വിഗ്രഹം അവിടെ പ്രതിഷ്ടിച്ചു. സ്ഥല ഉടമയായിരുന്ന മുസ്ലിം എതിർത്തു. അയാൾക്ക് ധാരാളം നഷ്ടങ്ങൾ പറ്റിയപ്പോൾ സ്വമേധയാ ആ രണ്ട്ഏക്ര സ്ഥലം സ്ഥലം ക്ഷേത്രത്തിനു വിട്ടു
കൊടുത്തു ഇപ്പോൾ പുനരുദ്ദാരണ പ്രവർത്തനങ്ങൾ വളരെ വേഗം നടക്കുന്നുണ്ട്